തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗിൽ എ.ഐ.സി.ടി.ഇ അംഗീകൃത യോഗ്യതയുള്ളവർക്ക് 26ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം.അപേക്ഷകൾ www.lbt.ac.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അയക്കണം.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 24.