
തിരുവനന്തപുരം: സുരക്ഷിത സമുദ്രം, ശുചിത്വ തീരം എന്ന മുദ്രാവാക്യവുമായി അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം നടന്നു.ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. കേരളത്തിൽ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 100 സമുദ്രതീരങ്ങൾ ശുചീകരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ സി സി, നാഷണൽ സർവിസ് സ്‌കീം, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി സംരക്ഷണ സമിതി, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖർ എന്നിവർ വിവിധയിടങ്ങളിൽ പങ്കെടത്തു. സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നടന്നു. ജോർജ്ജ് ഓണക്കുർ, സ്വാമി യോഗവൃതാന്ദ, എസ് ഗോപിനാഥ് , എം.എസ് ഫൈസൽഖാൻ, ഡോ.ജെ. രാജ് മോഹൻപിള്ള, ഡോ.ജി കിഷോർ, ബ്രിഗേഡിയർ ലളിത് ശർമ്മ, സേതുനാഥ് മലയാലപ്പുഴ, കെ.എ അജികുമാർ,ഡോ ഹരികൃഷ്ണ വർമ്മ, ഡോ. കെ.കെ നമ്പൂതിരി, ഉദയനൻ നായർ, എന്നിവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ സാഗര പ്രതിജ്ഞാ സന്ദേശം നൽകി.