തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 22 മുതൽ ഒക്ടോബർ 3 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ സ്വയം തൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 20ന് മുൻപായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും അവസരം ലഭിക്കുക. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന മേൽവിലാസത്തിലോ, principaldtctvm@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം. ഫോൺ: 0471 -2440911,