വളളികുന്നം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വള്ളികുന്നം കിഴക്ക് പ്രൈമറി യൂണിറ്റ് വാർഷിക കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും 25ന് എക്സ് സർവീസ് ലീഗ് ഓഫീസ് അങ്കണത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന കുടുംബ സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ. കുട്ടൻനായർ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ താലൂക്ക് പ്രസിഡന്റ് മുരളീധര കൈമൾ ആദരിക്കും. വള്ളികുന്നം സി.ഐ എം.എം ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡ് വിതരണം താലൂക്ക് സെക്രട്ടറി പങ്കജാക്ഷൻ പിള്ള നിർവ്വഹിക്കും. ഫാ. ബേബി മാത്യൂസ്,​ സുനിൽകുമാർ,​ ശങ്കരൻകുട്ടി നായർ,​ ലളിതാഭായി,​ ഡി.രാജു,​ ശിവൻകുട്ടി നായർ തുടങ്ങിയവർ പ്രസംഗിക്കും.