saravanan

തിരുവനന്തപുരം : അരിസ്റ്റോ ജംഗ്ഷന് സമീപത്തെ ഗണപതി കോവിലിന്റെ കാണിക്കവഞ്ചി തകർത്തും ക്ഷേത്ര ഓഫീസ് കുത്തിത്തുറന്നും പണവും സ്വർണവും കവർന്ന കേസിലെ പ്രതി പോണ്ടിച്ചേരി സ്വദേശി ശരവണൻ (52) തമ്പാനൂർ പൊലീസിന്റെ പിടിയിലായി. ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000 രൂപയും ഓഫീസ് വാതിൽ പൂട്ട് പൊളിച്ച് അകത്ത് കടന്നു എട്ട് ഗ്രാം തൂക്കമുള്ള 10 സ്വർണപ്പൊട്ടുകളും അലമാരയിൽ സൂക്ഷിച്ച 10,000 രൂപയുമാണ് കവർന്നത്. മേയ് 29ന് രാത്രിയായിരുന്നു മോഷണം.തമ്പാനൂർ പൊലീസ് പോണ്ടിച്ചേരിയിൽ നിന്നാണ് ശരവണനെ പിടികൂടിയത്. മണ്ണാർക്കാട്,വിയ്യൂർ,കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.സി.ഐ പ്രകാശ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അനിൽ,സി.പി.ഒ വിജി,നിതിൻ,സുനിൽ,വിരളടയാള വിദഗ്ധരായ ഷമീ,സിന്ധു,പ്രിയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.