lern

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം ലേണേഴ്സ് ലൈസൻസ് ടെസ്റ്റും ഉൾപ്പെടുത്താൻ ആലോചന. മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് 28ന് കൈമാറും. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാൽ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനെ സമീപിക്കും. 18 വയസ്സ് തികഞ്ഞാൽ മാത്രമാകും വാഹനം ഓടിക്കാൻ അനുവാദം.

കൗമാരക്കാർക്കിടയിൽ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇങ്ങനെ ചിന്തിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് ഗതാഗത നിയമങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കും. പാസാകുന്നവർ ലൈസൻസിന് അപക്ഷിക്കുമ്പോൾ ലേണേഴ്സ് ടെസ്റ്റ് വീണ്ടുമുണ്ടാവില്ല.

ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കരിക്കുലം തയാറാക്കിയത്. ഇത് മന്ത്രി ആന്റണി രാജുവാണ് 28ന് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറുന്നത്.