samuvel-lms

പാറശാല:ചെറുവാരക്കോണം സാമുവേൽ എൽ.എം.എസ് ഹൈ സ്‌കൂളിലെ എസ്.എസ്.എൽ.സി 1987 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമവും അദ്ധ്യാപകരെ ആദരിക്കലും മുതിർന്ന അദ്ധ്യാപകൻ കനകശിഖാമണി ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു.സിന്ധുലാബീവി അദ്ധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥികളായ എം.സുധാമൻ, സി.എസ്. അജികുമാർ, ജോർജ്, ബ്രിന്ദ, സനൽ എന്നിവർ സംസാരിച്ചു. മുതിർന്ന അദ്ധ്യാപകരായ കനകശിഖാമണി, വസന്തകുമാരി, സെലീന,വിജയകുമാരി എന്നിവരെയും രക്ഷിതാക്കളെയും പൊന്നാട ചാർത്തി ആദരിച്ചു. അലക്സ് ദേവദാസൻ സ്വാഗതവും അഡ്‌ലിൻ വസന്ത നന്ദിയും പറഞ്ഞു.