
പാറശാല:കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ ധനുവച്ചപുരം പെട്രോൾ പമ്പിന് എതിർവശത്തായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഇലക്ട്രിക് വൈഹിക്കിൾ റീചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി.പത്മകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.ബൈജു, വാർഡ് മെമ്പർ മഹേഷ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എസിക്യുട്ടീവ് എൻജിനിയർ ബാജി തുടങ്ങിയവർ പങ്കെടുത്തു.