
തിരുവനന്തപുരം : തന്റെ രാഷ്ട്രീയ ഭാവി പ്രവചിച്ച പത്രമാണ് കേരളകൗമുദിയെന്നും, താൻ മന്ത്രിയായതിൽ വലിയൊരു പങ്ക് കേരളകൗമുദിക്ക് അവകാശപ്പെടാനാകുമെന്നും
പത്രാധിപർ അനുസ്മരണ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആന്റണി രാജു പറഞ്ഞു.
1990ലായിരുന്നു തിരഞ്ഞെടുപ്പിൽ എന്റെ കന്നിയങ്കം. ഇടത് സ്ഥാനാർത്ഥിയായി ജില്ലാ കൗൺസിലിലേക്ക് ശംഖുമുഖം ഡിവിഷനിൽ നിന്നാണ് മത്സരിച്ചത്. കോൺഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു അത്. ജോർജ് മസ്ക്രീനായിരുന്നു കോൺഗസ് സ്ഥാനാർത്ഥി. എന്നാൽ വിജയം എനിക്കൊപ്പമായിരുന്നു. സാധാരണ, ജില്ലാ കൗൺസിൽ വിജയിയുടെ ചിത്രവും വാർത്തയും അതാത് ജില്ലയിൽ മാത്രമാകും നൽകുക. എന്നാൽ, ശംഖുമുഖം ഡിവിഷനിൽ നിന്നുള്ള എന്റെ വിജയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിച്ച് കേരളകൗമുദി ചിത്രവും വാർത്തയും സംസ്ഥാനത്തുടനീളം പ്രസിദ്ധീകരിച്ചു. അത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രവചനമായി. അതിനുള്ള പ്രോത്സാഹനവും കേരളകൗമുദി നൽകി- ആന്റണി രാജു പറഞ്ഞു.