
കല്ലമ്പലം: കടുവയിൽ പള്ളിക്കു സമീപം മത്സ്യം കയറ്റിപ്പോവുകയായിരുന്ന ലോറി നിറുത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മറിഞ്ഞു. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി, തൊട്ടുമുന്നിൽ കാറുകൾ കൂട്ടിയിടിച്ച അപകടം കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യവേ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ തട്ട് കടയിൽ ചായ കുടിക്കാൻ പോയ സമയത്താണ് അപകടം. അപകടത്തെ തുടർന്ന് വാഹന ഗതാഗതം ഏറെ നേരം തടസപ്പെട്ടു.