aadaram

വിതുര:ചായം എൻ.ശശിധരൻ നായരുടെ ഒമ്പതാം ചരമവാർഷികം കോൺഗ്രസ് തൊളിക്കോട് മണ്ഡലംകമ്മിറ്റിയുടെയും ചായം രാജീവ്ഗാന്ധി മെമ്മോറിയൽ ആർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ വിവിധപരിപാടികളോടെ നടത്തി.ചായം ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം മുൻ വിവരാവകാശകമ്മിഷണർ വിതുര ശശി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ, തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,മാങ്കാട്സുകുമാരൻ, മഹിളാകോൺഗ്രസ് സെക്രട്ടറി ഷൈലജാ.ആർ.നായർ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,എസ്.കുമാരപിള്ള, കെ.എൻ.അൻസർ, തോട്ടുമുക്ക്സലീം,തൊളിക്കോട് ടൗൺവാർഡ്‌മെമ്പർ ഷെമിഷംനാദ്,എസ്.തങ്കമണി,സതീദേവി,സി.ജി.ജയപ്രകാശ്,എ.അരുൺ എന്നിവർ പങ്കെടുത്തു.ഭക്ഷ്യസാധനങ്ങൾ വിതരണം നടത്തി.പ്രേംനസീർ ഫൗണ്ടേഷൻപുരസ്‌കാരം നേടിയ എസ്.ബാദുഷായെയും പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനേയും ആദരിച്ചു.