neeth

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിൽ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തനം തുടങ്ങിയ നീതി മെഡിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹനൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ആർ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ആദ്യ വിൽപ്പന നിർവഹിച്ചു.കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്,കല.എം, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള,ഭരണ സമിതിയംഗങ്ങളായ ആർ.രാമചന്ദ്രൻ,ഡി.അനിൽകുമാർ,ടി.ആർ. ഗോപീകൃഷ്ണൻ,സി.ഗോപകുമാർ,ജലജകുമാരി,ബാങ്ക് സെക്രട്ടറി ആർ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.