ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നായ്ക്കളെയും പൂച്ചകളെയും പേവിഷ കുത്തിവയ്പ് നടത്തുന്നതിനും ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതിനും 19 മുതൽ 28 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടക്കും. രാവിലെ 10 മുതൽ 12 വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പുകൾ സംഘടിപ്പിക്കുന്ന വാർഡ്, തീയതി, സ്ഥലം, ചുവടെ. ആൽത്തറമൂട്, ശാർക്കര, ചിറയിൻകീഴ് വാർഡുകൾ 19ന് ശാർക്കര മൃഗാശുപത്രി, വലിയകട വാർഡ് 20ന് യുവപ്രതിഭ ക്ലബ്ബ്, കോട്ടപ്പുറം വാർഡ് 20ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ കോട്ടപ്പുറം എസ്.എൻ.ഡി.പി ഹാൾ, ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര വാർഡുകൾ 22ന് പെരുമാതുറ സബ് സെന്റർ,പുളുന്തുരുത്തി, മുതലപ്പൊഴി കടകം വാർഡുകൾ 23ന് സുനാമി കോളനി ആഡിറ്റോറിയം,അരയതുരുത്തി,പുതുക്കരി,പണ്ടകശാല വാർഡുകൾ 24ന് ശാർക്കര മൃഗാശുപത്രി, ആനത്തലവട്ടം, കലാപോഷിണി വാർഡുകൾ 27ന് ആനത്തലവട്ടം സബ് സെന്റർ,ഗുരുവിഹാർ,പഴഞ്ചിറ,മേൽ കടക്കാവൂർ വാർഡുകൾ 28ന് മണ്ണാത്തിമൂല മൃഗാശുപത്രി. നായകൾക്കും പൂച്ചകൾക്കും സൗജന്യ നിരക്കിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്നതാണ്. നായ ഒന്നിന് രജിസ്ട്രേഷൻ ചാർജ്ജും സർട്ടിഫിക്കറ്റ് ചാർജജും ഉൾപ്പെടെ 30 രൂപ നൽകണം. റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള തീവ്ര യജ്ഞത്തിൽ പങ്കെടുത്ത് മൃഗങ്ങളെ കുത്തിവയ്പിന് വിധേയരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റി ലൈസൻസ് എടുക്കണമെന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അറിയിച്ചു.