
പോത്തൻകോട് : വെമ്പായം വേറ്റിനാട് കാണാതായ യുവതിയെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. വേറ്റിനാട് മാർക്കറ്റിന് സമീപം കുന്നുംപുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കാൺമാനില്ലെന്ന് ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച പൊലീസ് സംഘം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ പരിശോധന നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രം നോക്കിയാണ് മൃതദേഹം അനുജയുടേതാണെന്ന് സ്ഥിരീകരിച്ചത്.കാസർകോട് സ്വദേശിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുടെ ണ്ടാം വിവാഹം സെപ്റ്റംബർ 3 ന് ഉറപ്പിച്ചിരിക്കെയാണ് കാണാതാകുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന യുവതി .പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് വട്ടപ്പാറ എസ്.ഐ. അറിയിച്ചു.