p

തിരുവനന്തപുരം: 'സർ പറഞ്ഞതുപോലെ മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം ഇതാ' രണ്ടാം ക്ളാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം വാല്യം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ആക്കുളത്തെ വീട്ടിലെത്തി സമ്മാനിച്ചുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'വളരെ സന്തോഷം. മലയാളം അക്കങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു" അടൂരിന്റെ ആവശ്യത്തിന് മന്ത്രി ഉടൻ ഉറപ്പും നൽകി, അടുത്ത അദ്ധ്യയന വർഷം മുതൽ പാഠപുസ്തകത്തിൽ മലയാളം അക്കങ്ങളുമുണ്ടാകും.

അടൂരും സാഹിത്യകാരൻ എം.എൻ. കാരശ്ശേരിയുമുൾപ്പെടെയുള്ളവരാണ് അക്ഷരമാല പാഠപുസ്തകത്തിൽ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയത്. അപ്പോഴേക്ക് ആദ്യഘട്ട പുസ്തകങ്ങളുടെ പ്രിന്റിംഗ് കഴിഞ്ഞിരുന്നു. ഈ അദ്ധ്യയന വർഷം തന്നെ അത് നടപ്പിലാക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അക്ഷരമാല ഉൾപ്പെടുത്തിയ രണ്ടാം ക്ളാസിലെ മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കൈയിലെത്തിച്ചത്. ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങി ഏത് വിഷയമെടുത്താലും ഒരു വിഭാഗം വിവാദമാക്കുകയാണെന്നും കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കണമെന്നേ പറയുന്നുള്ളൂവെന്നും മിക്സഡ് സ്കൂളാക്കുന്നതിനു നിർബന്ധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബോയ്സ്, ഗേൾസ് സ്കൂളെന്നത് ഔട്ട്ഡേറ്റഡായ കാര്യമാണെന്നും ചെറുപ്പക്കാർക്കുപോലും മലയാളം അക്കങ്ങൾ അറിയില്ലെന്നും അടൂർ പറഞ്ഞു. മലയാളം പഠിച്ചാൽ മറ്റേത് ഭാഷയും പഠിക്കാൻ എളുപ്പമാണ്. പ്രസംഗിച്ചു പോവുകയല്ല മന്ത്രി ചെയ്തതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണം​:​ ​മൂ​ന്നാം​ഘ​ട്ട​ ​ച​ർ​ച്ച​ ​തു​ട​ങ്ങി

ആ​ശാ​മോ​ഹൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഫോ​ക്ക​സ് ​ഗ്രൂ​പ്പി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​ച​ർ​ച്ച​ക​ൾ​ക്ക് ​തു​ട​ക്ക​മാ​യ​തോ​ടെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ചു​വ​ടു​വ​യ്പ്പ് ​ക​ഴി​ഞ്ഞു.​ ​മൂ​ന്നാം​ഘ​ട്ട​ ​ച​ർ​ച്ച​ക​ൾ​ ​ഒ​ക്ടോ​ബ​റി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​ ​പൊ​സ​ഷ​ൻ​ ​പേ​പ്പ​ർ​ ​ന​വം​ബ​റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ഡി​സം​ബ​ർ​ ​അ​വ​സാ​ന​ത്തോ​ടെ​ ​ക​രി​ക്കു​ലം​ ​ക​ര​ട് ​പു​റ​ത്തി​റ​ക്കാ​നാ​വും.​ ​ക​ര​ട് ​റി​പ്പോ​ർ​ട്ടി​ന്മേ​ൽ​ ​ഉ​ണ്ടാ​കേ​ണ്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ജി​ല്ലാ,​ ​ബ്ളോ​ക്ക് ​ത​ല​ങ്ങ​ളി​ലും​ ​പി.​ടി.​എ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​സ​മാ​ന്ത​ര​മാ​യി​ ​അ​ദ്ധ്യാ​പ​ക​ത​ല​ ​ച​ർ​ച്ച​ക​ളും​ ​സെ​മി​നാ​റു​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഗ്രൂ​പ്പു​ത​ല​ ​ച​ർ​ച്ച​യി​ൽ​ ​ഉ​യ​ർ​ന്ന​ ​ലിം​ഗ​സ​മ​ത്വം,​ ​ലൈം​ഗി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​തു​ട​ങ്ങി​യ​വ​യി​ലെ​ ​ആ​ശ​ങ്ക​ക​ൾ​ ​ക​ര​ടി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ആ​വ​ശ്യ​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി​യാ​കും​ ​പൊ​സ​ഷ​ൻ​ ​പേ​പ്പ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക.​ 25​ ​വി​ഷ​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​അ​ഭി​പ്രാ​യ​ ​രൂ​പ​വ​ത്ക​ര​ണം​ ​ന​ട​ത്തി​ ​ത​യാ​റാ​ക്കു​ന്ന​ ​അ​ന്തി​മ​ ​ക​ര​ട് ​ച​ട്ട​ക്കൂ​ടി​ന് ​കോ​ർ​ക​മ്മി​റ്റി​ ​അം​ഗീ​കാ​രം​ ​ന​ൽ​കും.​ ​അ​ടു​ത്ത​ ​ഡി​സം​ബ​റോ​ടെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 2024​ ​ജൂ​ണി​ൽ​ ​പ​രി​ഷ്‌​ക​രി​ച്ച​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​ആ​ദ്യ​ഘ​ട്ടം​ ​കു​ട്ടി​ക​ൾ​ക്കെ​ത്തി​ച്ച് ​അ​തി​ന്മേ​ലും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യാ​ണ് ​ക​രി​ക്കു​ലം​ ​ക​ര​ടി​ന്റെ​ ​ഫ്രെ​യിം​ ​വ​ർ​ക്ക് ​ഒ​രു​ക്കു​ക.
ഒ​ൻ​പ​തു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷ​മാ​ണ് ​സം​സ്ഥാ​ന​ത്ത് ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണ​ത്തി​നാ​യി​ ​ക​രി​ക്കു​ലം,​ ​സ്റ്റി​യ​റിം​ഗ് ​കോ​ർ​ ​ക​മ്മി​റ്റി​ക​ൾ​ ​മേ​യ് 12​ന് ​രൂ​പീ​ക​രി​ച്ച​ത്.​ ​ഇ​തി​നു​ ​മു​ൻ​പ് 2013​ലെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണം​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 2016​ലാ​ണ് ​ന​ട​പ്പാ​ക്കി​യ​ത്.
വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ചെ​യ​ർ​പേ​ഴ്സ​ണാ​കു​ന്ന​ ​ക​രി​ക്കു​ലം​ ​ക​മ്മി​റ്റി​യിൽ71​ ​അം​ഗ​ങ്ങ​ളും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ചെ​യ​ർ​പേ​ഴ്സ​ണാ​കു​ന്ന​ ​ക​രി​ക്കു​ലം​ ​കോ​ർ​ ​ക​മ്മി​റ്റി​യി​ൽ​ 32​ ​അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.​ ​ഓ​രോ​ ​വി​ഷ​യ​ത്തി​നും​ ​ചെ​യ​ർ​മാ​ൻ,​ ​ക​ൺ​വീ​ന​റ​ട​ക്കം​ ​പ​ന്ത്ര​ണ്ടു​ ​പേ​ര​ട​ങ്ങു​ന്ന​ ​ഇ​രു​പ​ത്ത​ഞ്ച് ​സ​ബ്ജ​ക്ട് ​ഗ്രൂ​പ്പു​ക​ളു​മു​ണ്ട്.