
ഉദിയൻകുളങ്ങര: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചെങ്കൽ ലോക്കൽ കമ്മറ്റിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ജി.എൻ. ശ്രീകുമാരൻ,വട്ടവിള ഷാജി,കെ.എസ്. സുരേഷ്, അഡ്വ. വിശാഖ് വിശ്വനാഥൻ, രതീഷ്, സി. സുരേഷ് കുമാർ, അജിത്, മനോജ് ആവണക്കിൻവിള, പ്രമോദ്, ബിനില മോൾ തുടങ്ങിയവർ പങ്കെടുത്തു.