sobha-karandlaje

കല്ലമ്പലത്തെ വ്യാപാരികളുടെ പരാതി കേൾക്കും

കല്ലമ്പലം: കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശോഭ കരന്തലജെ ഇന്ന് കല്ലമ്പലത്ത് പൊതുജനങ്ങളുമായി സംവദിക്കും. നാഷണൽ ഹൈവ്വേയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനുമാണ് മന്ത്രി എത്തുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് കല്ലമ്പലം ജംഗ്ഷനിൽ എത്തുന്ന മന്ത്രി നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും. പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കാതെയും വേഗത്തിലാക്കുന്നതിനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

കരവാരം ഗ്രാമ പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്ത് കുടുംബശ്രീ അംഗങ്ങളുമായും തൊഴിലുറപ്പ് തൊഴിലാളികളുമായും കൂടികാഴ്ച നടത്തിയ ശേഷമായിരിക്കും മന്ത്രി കല്ലമ്പലത്തെത്തുക. കല്ലമ്പലത്ത് വരാൻപോകുന്ന മേൽപ്പാലത്തെക്കുറിച്ചുള്ള വ്യാപാരികളുടെ പരാതികൾ കേൾക്കും. തുടർന്ന് ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം ഓഫീസ് സന്ദർശിച്ച ശേഷം വിവിധ യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. രണ്ട് ദിവസം ആറ്റിങ്ങൾ പാർലമെന്റ് മണ്ഡലത്തിലെ വിവിധ സംഘടനാ പരിപാടികളിൽ പങ്കെടുത്ത ശേഷം ശ്രീനാരായണ ഗുരുസമാധി ദിനമായ കന്നി 5 ന് രാവിലെ 9 ന് വർക്കല ശിവഗിരിയിലെത്തി സമാധി മന്ദിരത്തിൽ പ്രണാമം അർപ്പിക്കും.