citu

തിരുവനന്തപുരം: വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകണമെന്ന് തിരുവനന്തപുരം ഇന്റർനാഷണൽ ആൻഡ് ഡൊമെസ്റ്റിക്ക് എയർപോർട്ട് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു.ചാക്ക എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി കല്ലറ മധു (പ്രസിഡന്റ്),ആർ.എസ്.വിജയ് മോഹൻ (വർക്കിംഗ് പ്രസിഡന്റ്),മെൽവിൻ സേവ്യർ (ജനറൽ സെക്രട്ടറി),ബിന്ദു,ലൈലേന്ദ്രൻ,ശങ്കരനാരായണൻ,സനോഫർ (വൈസ് പ്രസിഡന്റുമാർ),അനീഷ്, സന്തോഷ് ആന്റണി,സൂരജ്,കിരൺ ലാൽ (സെക്രട്ടറിമാർ),പ്രസന്നകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.