h

തിരുവനന്തപുരം: ലോക പേഷ്യന്റ് സേഫ്റ്റി ദിനത്തോടനുബന്ധിച്ച് നെയ്യാർ മെഡിസിറ്റിയിൽ ബോധവത്കരണ കാമ്പെയിൻ സംഘടിപ്പിച്ചു. നെയ്യാർ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. പ്രേംകിരൺ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സക്കീർ ഹുസൈൻ, അത്യാഹിത വിഭാഗം ഇൻചാർജ് ഡോ. അരുൺ എന്നിവർ ലോകാരോഗ്യ സംഘടനയുടെ പ്രമേയമായ മെഡിക്കേഷൻ സേഫ്റ്റി എന്ന വിഷയത്തിൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നൽകി.