നാഗർകോവിൽ: 2 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അജിത് കുമാർ (25), വേട്ടുവന്നിമഠം സ്വദേശി സെൽവൻ (23) എന്നിവരാണ് അറസ്റ്റിലായത്. നാഗർകോവിലിലെ ഒരുവീട്ടിൽ കഞ്ചാവ് വില്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.