p

തിരുവനന്തപുരം: കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 24ന് പാളയം താജ് വിവാന്തയിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ,​ ഡി.ഐ.ജി നിശാന്തിനി തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു,​ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി പത്മകുമാർ, എച്ച് .വെങ്കടേഷ്, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ എന്നിവരും വിവിധ പൊലീസ് സംഘടന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.