തിരുവനന്തപുരം: ലോക മറവി ദിനാചരണത്തിന്റെ ഭാഗമായി അൽഷിമേഴ്സ്‌ ആൻഡ് റിലേറ്റഡ് ഡിസോർഡെഷ്സ് സൊസൈറ്റി ഒഫ് ഇന്ത്യ (എ.ആർ.ഡി.എസ് .ഐ ) തിരുവനന്തപുരം ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മെമ്മറി വാക്' (ഓർക്കാൻ കഴിയാത്തവരെ ഓർക്കുക) 21ന് രാവിലെ 7.15നു രാജ്ഭവൻ ഗേറ്റിൽ നിന്ന് മാനവീയം വീഥി വരെ നടത്തും. ഇരുന്നുറോളം പേർ 'നടത്ത'യിൽ അണിച്ചേരും. 7.40ന് കെൽട്രോൺ കവാടത്തിൽ അവസാനിക്കും.