തിരുവനന്തപുരം: കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ ഇന്ന് മുതൽ 21 വരെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 8.30ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 3ന് ആറ്റിങ്ങൽ കരവാരം പഞ്ചായത്തിലെ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. 5.30ന് കല്ലമ്പലത്ത് നാഷണൽ ഹൈവേ സന്ദർശിച്ചശേഷം 6ന് ആറ്റിങ്ങൽ ബി.ജെ.പി ഓഫീസിലെത്തും.