തിരുവനന്തപുരം: പൂജപ്പുര ശ്രീനാഗരുകാവ് ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഇന്ന് തുടങ്ങി 22ന് സമാപിക്കും.ഇന്ന് രാവിലെ 7ന് ദീപാരാധന,ഉച്ചയ്ക്ക് 12ന് അന്നദാനസദ്യ, 2.30ന് കളമെഴുത്തും പാട്ടും, സർപ്പം തുള്ളലും.വൈകിട്ട് 6ന് മഹാഗണപതിക്ക് അപ്പം മൂടൽ, 6ന് അനുമോദന സമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും ട്രസ്റ്റ് അംഗങ്ങളിൽ 80 വയസ് പൂർത്തിയായവരെയും ആദരിക്കും. വാർഡ് കൗൺസിലർ വി.വി. രാജേഷ് ഉദ്‌ഘാടനം ചെയ്യും.ഡോ. ടി.എസ്. രഞ്ജിത്ത് മുഖ്യാതിഥിയാകും. മുൻ കൗൺസിലർ കെ.മഹേശ്വരൻ നായർ പങ്കെടുക്കും.രാത്രി 8 ന് ശിവാജ്ഞലി കലാക്ഷേത്രം അവതരിപ്പിക്കുന്ന ഡാൻസ്. 21ന് രാവിലെ 9 ന് നവഗ്രഹ ശാന്തി ഹോമം,10.30 ന് സ്ത്രീകൾ പങ്കെടുക്കുന്ന രാഹുഗ്രഹ പൂജ, ഉച്ചയ്ക്ക് 12 ന് അന്നദാന സദ്യ, വൈകിട്ട് 6 ന് ഗണപതിക്ക് അപ്പം മൂടൽ, 5.30 ന് ഭജന ,7.30 ന് നാഗരാജാവിന്റെ പുഷ്പാഭിഷേകം,രാത്രി 8.30 ന് ഗൗരിപാർവതിയുടെ ഭരതനാട്യം.22 ന് രാവിലെ 6 ന് ആയില്യഅഭിഷേകം,7 ന് പുള്ളുവൻ പാട്ട്, 12.30 ന് ആയില്യപൂജ,1.30 ന് നാഗരൂട്ട്,2 ന് നിവേദ്യ വിതരണം, വൈകിട്ട് 5 ന് നാഗസ്വരക്കച്ചേരി ,രാത്രി 7.30 ന് ക്ഷേത്ര തന്ത്രി ദേവൻകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി.