ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ 95ാമത് മഹാസമാധി, ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. 21ന് രാവിലെ വിശേഷാൽ പൂജകൾക്കും ഗണപതി ഹോമത്തിനും ശേഷം 9ന് ജന്മഗൃഹമായ വയൽവാരം വീട്ടിൽ ഉപവാസ പ്രാർത്ഥനായജ്ഞം നടക്കും. 10ന് നടക്കുന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വർക്കല കഹാർ, കെ.പി. ശങ്കരദാസ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ, അണിയൂർ എം. പ്രസന്നകുമാർ, അഡ്വ. അണിയൂർ ജയകുമാർ, ഷൈജു പവിത്രൻ തുടങ്ങിയവർ പങ്കെടുക്കും. 11.30ന് സഹോദരൻ അയ്യപ്പൻ രചിച്ച സമാധിഗാനത്തെ ആസ്‌പദമാക്കി പ്രൊഫ.എം. ചന്ദ്രബാബുവിന്റെ പ്രഭാഷണം. 12ന് ഗുരുപൂജ തുടർന്ന് അന്നദാനം. ഉച്ചയ്‌ക്ക് 3 മുതൽ മഹാസമാധിപൂജ, 3.30ന് ഉപവാസയജ്ഞ സമാപനവും പ്രസാദ വിതരണവും നടക്കും. ഫോൺ: 04712595121, 8281119121.