
ആറ്റിങ്ങൽ: പരമ്പരാഗത മേഖലയിലേക്ക് യുവ തലമുറ കടന്നു വരാത്തതാണ് മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മുഖ്യ കാരണമെന്ന് മന്ത്റി വി.ശിവൻകുട്ടി പറഞ്ഞു.സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ആലംകോട് ഹാരിസൺ പ്ലാസയിൽ നടന്ന ' പരമ്പരാഗത വ്യവസായ മേഖല: പ്രതീക്ഷകൾ, പ്രതിസന്ധികൾ'എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്റി ജി.ആർ.അനിൽ,സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ.രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി.ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു.സി.എസ്.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.