
തിരുവനന്തപുരം: വെൺപാലവട്ടം റസിഡന്റ്സ് അസോസിയേഷനിൽ നിന്നും എസ്. എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്കും സംസ്ഥാന ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വെയിറ്റ് ലിഫ്റ്റിംഗിൽ ഒന്നാം സ്ഥാനം നേടിയ കുമാരി അർച്ചനയ്ക്കും മുൻ ഡി.ജി.പി ശ്രീലേഖ പുരസ്കാരങ്ങൾ വിതരണം ചെയ്തു.കൃഷ്ണ പൂജപ്പുര പുരസ്കാര ജേതാക്കളെ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.സുകു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു സ്വാഗതവും ട്രഷറർ മനോഹരൻ നന്ദിയും പറഞ്ഞു.