നെയ്യാറ്റിൻകര:ശ്രീനാരായണഗുരുദേവ സമാധിദിനത്തോടനുബന്ധിച്ച് അരുവിപ്പുറം ക്ഷേത്രത്തിൽ 21ന് മഹാസമാധിദിനാചരണ ചടങ്ങുകൾ നടക്കും. രാവിലെ 4ന് ശാന്തി ഹോമം,ഗണപതി പൂജ, ശിവപൂജ. 8 മണി മുതൽ അഖണ്ഡനാമജപം, ഉച്ചയ്ക്ക് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം,വൈകിട്ട് 3ന് മഹാസമാധി പൂജ എന്നിവ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ തപോഭൂമിയായ കൊടിതൂക്കിമല, കുമാരഗിരി ഗുരുക്ഷേത്രത്തിലും രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.