തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പൗഡിക്കോണം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം 21ന് രാവിലെ 11ന് ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്യും. പൗഡിക്കോണം ശാഖ പ്രസിഡന്റ് ജി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, യൂണിയൻ കൗൺസിലർമാരായ ബിജു കരിയിൽ, ബാലകൃഷ്ണൻ കഴക്കൂട്ടം, അജിത്ഘോഷ് കാട്ടായിക്കോണം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വി.പത്മിനി,യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.വി.ശ്രീകണ്ഠൻ,വനിതാസംഘം യൂണിയൻ പ്രതിനിധി എസ്.അനില, പൗഡിക്കോണം ശാഖാ സെക്രട്ടറി എൻ.സുരേഷ് ബാബു,യൂണിയൻ പ്രതിനിധി ആലുവിള മണികണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നിർദ്ധന ശാഖാ അംഗങ്ങൾക്കുള്ള അരിവിതരണവും ചികിത്സാ സഹായവും അന്നദാനവും നടക്കും.രാവിലെ 8ന് സമൂഹ പ്രാർത്ഥനയും ഗുരുപൂജയുമുണ്ടായിരിക്കും.