p

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന് മുന്നോടിയായി വികസന പ്രവർത്തനങ്ങൾക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐ.പി ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഇവയ്ക്കു പുറമേയാണ് 90 ലക്ഷം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കെ.​പി.​പി.​എ​ച്ച്.എ
വ​നി​താ​ ​സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​പ്രൈ​മ​റി​ ​ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​പി.​പി.​എ​ച്ച്.​എ​)​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​ഫോ​റ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജ്വാ​ല​ 2022​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​ന് ​എ​ല്ലാ​ ​ഉ​പ​ജി​ല്ല​ക​ളി​ലും​ ​വ​നി​താ​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ജി​ല്ലാ,​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സ​മ്മേ​ള​ന​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​മെ​ന്ന് ​വ​നി​താ​ഫോ​റം​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​കെ.​പി.​റം​ല​ത്ത്,​ ​ക​ൺ​വീ​ന​ർ​ ​ജ​യ​മോ​ൾ​ ​മാ​ത്യു,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ജി​ ​സ്‌​ക​റി​യ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.