അപ്രതീക്ഷിതമായി രശ്മി ജയഗോപാലിന്റെ വിയോഗം

mm

രശ്മി ജയഗോപാൽ എന്നു പറഞ്ഞാൽ അധികം പ്രേക്ഷകർക്കും അറിയില്ല.സാറാമ്മ എന്നു പറഞ്ഞാൽ പുഞ്ചിരിയോടെയുള്ള കഥാപാത്രത്തെ ഒാർമ്മവരും.സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രം രശ്മി ജയഗോപാലിന് ഏറെ പ്രശസ്തിയാണ് തന്നത്.അപ്രതീക്ഷിതമായി രശ്മി യാത്രയായി. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് രംഗത്തേക്ക് വരുന്നത്. സത്യം ശിവം സുന്ദരം ആണ് ആദ്യ സീരിയൽ. കായംകുളം കൊച്ചുണ്ണിയുടെ മകൻ സീരിയലിൽ കാക്കാത്തിയുടെ വേഷം അവതരിപ്പിച്ചു. തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ രശ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില സിനിമകൾ മലയാളത്തിലും. രശ്മിയുടെ അപ്രതീക്ഷിത വേർപാടിന്റെ വിയോഗത്തിലാണ് സഹപ്രവർത്തകരും പ്രിയപ്പെവരും. നടൻ കിഷോർ സത്യ, സ്വന്തം സുജാതയിലെ നായിക ചന്ദ്ര ലക്ഷ്മൺ എന്നിവർ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നും രോഗവിവരം അറിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ രശ്മി പോയിയെന്നും കേൾക്കുമ്പോൾ ... ആക് സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. കിഷോർ സത്യ കുറിച്ചു.