general

ബാലരാമപുരം: ജോലിക്കുപോയ പാവുണക്ക് തൊഴിലാളി കാറിടിച്ച് മരിച്ചു. അന്തിയൂർ വെട്ടുവിളാകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എച്ച്. മുഹമ്മദ് റിഫായി (62)​ ആണ് മരിച്ചത്. ഇന്നലെ പുലർച്ചയോടെ ഐത്തിയൂരിലെ പാക്കളത്തിലേക്ക് സ്കൂട്ടറിൽ പോകവെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റാഹില. മക്കൾ: സെയ്യദ്,​ സദാം ഹുസൈൻ,​ ഷംല. മരുമക്കൾ: ഷംനാദ്,​ ഹാമി,​ അമാന. ഖബറടക്കം ബാലരാമപുരം ടൗൺ മുസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.