തിരുവനന്തപുരം: പ്ലാസ്റ്റിക് ഗ്രോ ബാഗുകൾക്ക് ബദലായി കയർ ഉപയോഗിച്ച് നിർമ്മിച്ച ഇക്വയർ ബാഗുകൾ, പീറ്റ്‌കോൾ ഡോട്ട് കരി, ടെൻഡർ കോക്കനട്ട് ക്രഷർ എന്നിവ ഇന്ന് വിപണിയിലെത്തും.ദേശീയ കയർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഉത്പന്നങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി പി.രാജീവ് കുടപ്പനക്കുന്നിലെ എൻ.സി.ആർ.എം.ഐ കാമ്പസിൽ നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും.