തിരുവനന്തപുരം: കെ.പി.കയ്യാലയ്‌ക്കലിനെ കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'കെ.പി.കയ്യാലയ്‌ക്കൽ സ്‌മാരക ഗ്രന്ഥം' നാളെ രാവിലെ 10ന് ശിവഗിരി മഠത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.സ്വാമി സച്ചിദാനന്ദയിൽ നിന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുസ്തകം ഏറ്റുവാങ്ങും. കയ്യാലയ്‌ക്കൽ സ്‌മാരക കമ്മിറ്റി ചെയർമാൻ ടി.എം.ജയൻ, കമ്മിറ്റി അംഗം മുകേഷ് വേണു, കോമലേഴത്ത് കുടുംബയോഗം സെക്രട്ടറി സുരേഷ്,​ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി അഡ്വ.രാജഗോപാൽ,​ഡോ.സുഗീത,​കെ.പി.കയ്യാലയ്‌ക്കലിന്റെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുക്കും.