തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാർക്കുകളുടെ സി.ഇ.ഒയായി സ്‌നേഹിൽ കുമാർ സിംഗ് ഇന്നലെ ചുമതലയേറ്റു.തിങ്കളാഴ്ച ഉച്ചയോടെ ടെക്‌നോപാർക്കിലെത്തിയ അദ്ദേഹത്തെ ടെക്‌നോപാർക്ക് ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന സ്‌നേഹിൽ കുമാറിന് അധിക ചുമതലയായാണ് ഐ.ടി പാർക്ക് സി.ഇ.ഒയായി സർക്കാർ നിയമിച്ചിരിക്കുന്നത്.