srinarayanaguru

തിരുവനന്തപുരം; വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും. ഗുരുദേവന്റെ സമാധി സ്ഥാനമായ വർക്കല ശിവഗിരിക്കുന്നിലും

ജ​ന്മം​ ​കൊ​ണ്ടു​പ​വി​ത്ര​മാ​യ​ ​ചെ​മ്പ​ഴ​ന്തി​യി​ലെ​ ​വ​യ​ൽ​വാ​രം​ ​വീ​ട് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗു​രു​കു​ല​ത്തി​ലും ​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​നടക്കും.

ശിവഗിരിയിൽ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി. ജോയി എം.എൽ.എ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം 3 മണി മുതൽ മഹാസമാധിപൂജ .
ചെമ്പഴന്തി വയൽവാരം വീട്ടിൽ രാവിലെ 9ന് ഉപവാസ- പ്രാർത്ഥനായജ്ഞം ആരംഭിക്കും. 10 ന് മന്ത്രി ജെ.ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ 'മഹാസമാധി ദിനാചരണ സമ്മേളനം' മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ പങ്കെടുക്കും. ഉച്ചയ്‌ക്ക് കഞ്ഞിവീഴ്ത് , വൈകിട്ട് സമാധിപൂജകളും നടക്കും.ശി​വ​​ ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​ഗു​രു​ ​സാ​മൂ​ഹി​ക​ ​വി​പ്ള​വ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച അ​രു​വി​പ്പു​റത്ത് ഉച്ചയ്ക്ക് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം,വൈകിട്ട് 3ന് മഹാസമാധി പൂജ എന്നിവ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ തപോഭൂമിയായിരുന്ന കൊടിതൂക്കിമല കുമാരഗിരി ഗുരുക്ഷേത്രത്തിലും രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കും.
ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ വിവിധ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ നടക്കുന്ന പ്രത്യേക ​ ​പ്രാ​ർ​ത്ഥ​നാ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​പു​റ​മെ,​ ​എ​സ് ​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​ഏ​ഴാ​യി​ര​ത്തോ​ളം​ ​ശാ​ഖ​ക​ളി​ലും​ ​മ​റ്റു​ ​ശ്രീ​നാ​രാ​യ​ണ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലും സമാധി ദിനം ആചരിക്കും. കഞ്ഞിവീഴ്ത്ത്, സമാധി സമയത്തെ പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും .