arif

തിരുവനന്തപുരം: രാജ്ഭവനിൽ അസാധാരണമായ വാർത്താ സമ്മേളനം വിളിച്ചു ചേർക്കാൻ കാരണം മുഖ്യമന്ത്രിയുടെ പരിഹാസമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമാനത്താവളത്തിൽ ഞാൻ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ, ആരെങ്കിലും മൈക്ക് നീട്ടിയാൽ പ്രസംഗിക്കുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മാദ്ധ്യമപ്രവർത്തകർ ആരെങ്കിലുമല്ല,​ ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളിലൊന്നാണ്. കടക്ക് പുറത്ത് എന്നു പറഞ്ഞ് മാദ്ധ്യമങ്ങളെ പുറത്താക്കിയ ആളാണ് മുഖ്യമന്ത്രി. അങ്ങനെ ഞാനും പറയണമെന്നാണോ?​ കുറേക്കഴിയുമ്പോൾ ഞാൻ പോവും. പിന്നാലെ വരുന്നവർ ഞാൻ ചുമതലകളിൽ വീഴ്ച വരുത്തിയെന്ന് വിലയിരുത്തും. ഭാവിതലമുറയോടും നമുക്ക് ചുമതലകളുണ്ട് - ഗവർണർ പറഞ്ഞു.