
വെഞ്ഞാറമൂട്: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് വയസുകാരി മരിച്ചു. കീഴായിക്കോണം വട്ടവിള വീട്ടിൽ സുജിത്തിന്റെയും ലിജയുടേയും മകൾ ആദ്യ (6)യാണ് മരിച്ചത്. പൂവണത്തുംമൂട് എൽ.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ പനി ബാധിച്ച് എസ്.എ.ടി.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായാറാഴ്ച വൈകിട്ടായിരുന്നു മരണം. സഹോദരി ആത്‌വിക.