
തിരുവനന്തപുരം:കേരള സർവകലാശാല സോഷ്യോളജി പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയനുമായി ചേർന്ന് സംഘടിപ്പിച്ച കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ടീമംഗവുമായ അബ്ദുൽ മുനാസിന് ക്രിക്കറ്റ് കിറ്റ് നൽകി ആദരിച്ചു. കേരള സർവകലാശാല സോഷ്യോളജി പഠന വിഭാഗത്തിലെ രണ്ടാം വർഷം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും യു.ജി.സിയുടെ ജെ.ആർ.എഫ് ജേതാവുമാണ് അബ്ദുൽ മുനാസ്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ഡോ.എം.എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ കേരള സർവകലാശാലയും ബ്രിട്ടനിലെ നോർത്തംബ്രിയ സർവകലാശാലയും തമ്മിൽ ഒപ്പിട്ട ധാരണപത്രവും ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രോ വൈസ് ചാൻസലർ ഡോ. പി.പി.അജയകുമാർ, സോഷ്യോളജി വിഭാഗം മേധാവി ഡോ. ആർ.എസ്.സന്ധ്യ, എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ വൈസ് ചെയർമാൻ നാരായണൻ ശിവദാസൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എസ്.നസീബ്, സെനറ്റ് അംഗം അജിന്ത് അജയ്, സാജൻ സത്യ,ലിബിൻ സുരേഷ്, മനോജ് സുധാകർ, ശ്രാവൺ സുരേഷ്, നിസാൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.