
കല്ലമ്പലം: പെൺകുട്ടികളുടെ പഠനത്തിനും സുരക്ഷിതത്വത്തിനും പ്രതിജ്ഞാബദ്ധമാണ് മോദി സർക്കാർ എന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭ കരന്ത്ലാജെ . നാവായിക്കുളം ഡീസന്റ് മുക്ക് കെ.സി.എം.എൽ.പി.എസിൽ തപാൽ വകുപ്പിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂളിലെ സ്റ്റോർ കം ഡൈനിംഗ് ഹാളിന്റെയും ചുറ്റു മതിലിന്റെയും ഉദ്ഘാടനവും സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ ചേർന്ന കുട്ടികൾക്കുള്ള പാസ് ബുക്കും മന്ത്രി വിതരണം ചെയ്തു.
പോസ്റ്റൽ സീനിയർ സൂപ്രണ്ട് എം.എസ്. വിഷ്ണു അംബരീഷ് സന്നിഹിതനായി. വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ തോട്ടക്കാട് ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു. പ്രധാന അദ്ധ്യാപിക ജയശ്രീ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സാബു, പി.ടി.എ പ്രസിഡന്റ് വിജിൻ, വാർഡ് മെമ്പർ നഹാസ്, മുൻ മാനേജർ ഇ.ജലാൽ എന്നിവർ പങ്കെടുത്തു.