തിരുവനന്തപുരം: ജോലി സ്ഥിരത ഉറപ്പാക്കുക,​എച്ച്.ആർ ജീവനക്കാരെ എസ്.എൽ.ആ‍ർ ആക്കുക, എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇറിഗേഷൻ ആൻഡ് പ്രോജക്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) 26 മുതൽ 30 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ പഞ്ചദിന സത്യഗ്രഹം നടത്തും. 26ന് രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.30ന് രാപ്പകൽ സമരത്തോടെയായിരിക്കും സത്യഗ്രഹം അവസാനിക്കുക. സമാപനസമ്മേളനം ഒക്ടോബർ ഒന്നിന് രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.എം.യൂസഫ്, ജനറൽ സെക്രട്ടറി എസ്.ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.