തിരുവനന്തപുരം: സി ഡിറ്റ് കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ എ.ആർ/വി.ആർ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പർ ട്രെയ്നീസ് ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 15000 രൂപയാണ് ശമ്പളം. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്/ഐ.റ്റി/എൻജിനിയറിംഗ് ഇതിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സി++/ഇ പ്രോഗ്രാമിംഗിലുള്ള കഴിവുമാണ് യോഗ്യത. സി ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ 26ന് രാവിലെ 11 മുതൽ 1.30 വരെയാണ് അഭിമുഖം. പ്രായപരിധി 30 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847661702