ആര്യനാട്:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം 28,29,30 തീയതികളിൽ ആര്യനാട് നടക്കും. 25നാണ് പതാക ദിനം.27ന് വിതുര ഏരിയയിലെ രണ്ട് മേഖലകളിലായി വിളംബര ജാഥകൾ നടക്കും.ഒരു ജാഥ ആര്യനാട് നിന്നാരംഭിച്ച് പറണ്ടോട്, വിതുര, തൊളിക്കോട് വഴി ഉഴമലയ്ക്കലിലും മറ്റൊന്ന് താന്നിമൂട് നിന്നാരംഭിച്ച് മടത്തറയിലും സമാപിക്കും.28ന് അന്തരിച്ച ബിന്ദുറാണി,ഡി.രമണി എന്നിവരുടെ വസതികളിൽ നിന്ന് കൊടിമര,പതാക ജാഥകൾ ആരംഭിക്കും.29ന് ആര്യനാട് വി കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.30ന് വൈകിട്ട് 3ന് മഹിളാ റാലിയും പൊതുസമ്മേളനവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ എന്നിവ നടക്കും.