ആര്യനാട്: കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഭിഭാഷക മിനി ആൽബർട്ടിനെയും മകൾ പ്ലസ്ടു വിദ്യാർത്ഥിനിയായ ദയ സ്റ്റാലിനെയും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആശുപത്രിയിൽ സന്ദർശിച്ചു.വന്യജീവി ആക്രമണ കേസുകൾ പെരുകി വരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്നും പരിക്കേറ്റവർക്കും കൃഷിനാശം നേരിട്ടവർക്കും സമാശ്വാസ ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു,കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി വിനോദ് കടയറ എന്നിവരും ഉണ്ടായിരുന്നു.