വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മികച്ച കർഷകനും മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക മാനേജരുമായ കോട്ടുകാൽ കെ.ദാമോദരൻപിളളയുടെ അർദ്ധകായ പ്രതിമ അനാവരണവും ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. എം.വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി. ശാന്തകുമാരി അമ്മ ഭദ്രദീപം തെളിച്ചു. ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേൽ, കോട്ടുകാൽ കെ.ദാമോദരൻ പിള്ള,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മൻമോഹൻ,കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ജെറോം ദാസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വിനോദ് കോട്ടുകാൽ, ഭഗത് റൂഫസ്, കോട്ടുകാൽ പഞ്ചായത്ത് മെമ്പർ എം. എസ് .അമ്പിളി, കെ.പി.എസ്.എം .എ ജനറൽ സെക്രട്ടറി മണി കൊല്ലം, പി.എസ്. ഹരികുമാർ, വെങ്ങാനൂർ സതീഷ്, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ബ്രൈറ്റ്, കോട്ടുകാൽ രാമചന്ദ്രൻ, വി.എസ്.ഷാബു, ഡോ. ആർ. അനുകൃഷ്ണൻ എന്നിവർ സംസാരിച്ചു.