തിരുവനന്തപുരം: കിംസ് ഹെൽത്ത് സ്‌നേഹതീരം സ്‌കൊളാസ്റ്റിക് അവാർഡുദാനവും കെ.എം.ഫസിൽ ഹക്ക് മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണവും 25ന് കഴക്കൂട്ടം അൽസാജ് അമരാന്തയിൽ നടക്കുന്ന സ്‌നേഹതീരം ഓണോത്സവച്ചടങ്ങിൽ കിംസ് ഹെൽത്ത് സി.എം.ഡിയും സ്‌നേഹതീരം അഡ്വൈസറി ബോർഡ് ചെയർമാനുമായ ഡോ.എം.ഐ.സഹദുള്ള നിർവഹിക്കും. ചടങ്ങിൽ സ്‌നേഹതീരം പ്രസിഡന്റ് ഇ.എം. നജീബ് അദ്ധ്യക്ഷത വഹിക്കും.
പെരുമാതുറ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ ഇഷാൻ സെയ്ദ്,അൽഅമീൻ,സൈദ് ഹൈദരാലി,ഷബാനയാസ്മിൻ,ജുമാനാഹസനത്ത്,ആഖിബ് ജാസിം,മുഹമ്മദ് ബിലാൽ എന്നിവർക്കും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹസ്ന ബാനു ആർ,ഹൈഫ ഫാത്തിമ റാഫി,ബാസ്സിമി നജാം, അലിറ്റ്സറിയാസ്,റസീൻഅഹമ്മദ് എന്നിവർക്കും കേരള യൂണിവേഴ്സിറ്റി ബി.എ അറബിക് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ഷിഹാമ ഫാത്തിമക്കും കാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവയടങ്ങിയ കിംസ് ഹെൽത്ത് സ്‌നേഹതീരം സ്‌കൊളാസ്റ്റിക് അവാർഡ് നൽകി അനുമോദിക്കുമെന്ന് സ്‌നേഹതീരം പ്രസിഡന്റ് ഇ.എം.നജീബും ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈനും അറിയിച്ചു.
പെരുമാതുറ മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി പ്ലസ് ടു പരീക്ഷ വിജയിച്ച ആർ. ഹസ്ന ബാനുവിന് 20,000 രൂപയും മെമന്റോയുമടങ്ങുന്ന സ്‌നേഹതീരത്തിന്റെ കെ.എം. ഫസിൽ ഹക്ക് മെമ്മോറിയൽ സ്‌കോളർഷിപ്പും നൽകും.