p

തിരുവനന്തപുരം: ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഭരണം സുഗമമാവില്ലെന്ന ചിന്തയിൽ ഗവർണർക്കെതിരെ രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കാൻ ഇടതുമുന്നണി.

ഇന്നലെ സി.പി.എം, സി.പി.ഐ മുഖപത്രങ്ങളിൽ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ അവസരവാദത്തിനെതിരെയും ജയിൻ ഹവാല ഇടപാടുകളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റിയുള്ള പുസ്തക പരാമർശം ഉദ്ധരിച്ചും ലേഖനങ്ങൾ വന്നു. മുഖ്യമന്ത്രി അടുത്ത ദിവസം വാർത്താസമ്മേളനത്തിൽ ഗവർണറുടെ ആക്ഷേപങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയേക്കും. ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന ഉറച്ചനിലപാടിൽ തുടരുന്ന ഗവർണർ ഇന്നലെ കേരള വി.സി നിയമന നടപടികൾ വേഗത്തിലാക്കാൻ അന്ത്യശാസനവും നൽകി.

രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനത്തിൽ നിയമവിരുദ്ധ ബില്ലുകളിൽ എങ്ങനെ താനൊപ്പിടും എന്നാണ് ഗവർണർ ചോദിച്ചത്. ഈ പ്രസ്താവന രാഷ്ട്രീയ മുൻവിധിയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി നേതൃത്വം. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവണർണർ നാളുകളോളം പിടിച്ചുവച്ച് അനിശ്ചിതത്വം സൃഷ്ടിച്ചാൽ രാഷ്ട്രീയനീക്കമായി കണ്ട് രാഷ്ട്രീയ പ്രചാരണം ശക്തിപ്പെടുത്താമെന്നാണ് സി.പി.എം, സി.പി.ഐ കണക്കുകൂട്ടൽ. ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ഭരണസ്തംഭനമുണ്ടാക്കാൻ ഗവർണർമാരെ സംഘപരിവാർ ഉപയോഗിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്നും ഇടതുനേതൃത്വം കരുതുന്നു. മുസ്ലിം ന്യൂനപക്ഷമാണെങ്കിലും കടുത്ത ന്യൂനപക്ഷവിരുദ്ധനെന്ന പ്രതീതിയാണ് ആരിഫ് മുഹമ്മദ്ഖാനെപ്പറ്റിയുള്ളത്. പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടാണ് കാരണം. അതിനാൽ വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഗവർണർക്കെതിരായ യുദ്ധം ഇടതുമുന്നണിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ.

വിഷയം ദേശീയതലത്തിൽ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി രാഷ്ട്രപതിക്ക് കത്തയച്ചത്. പ്രതിപക്ഷത്തെ പോലെ ഗവർണർമാർ പെരുമാറുന്നുവെന്ന ആക്ഷേപമുയരുന്ന ബി.ജെ.പി ഇതര സർക്കാരുകളെ ഒപ്പം നിറുത്തിയുള്ള രാഷ്ട്രീയപ്പോരാട്ടത്തിനും നീക്കമുണ്ടായേക്കാം.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളാകും ഗവർണർക്കെതിരെ രാഷ്ട്രീയവിമർശനം ഉയർത്തുക. അങ്ങനെ പ്രതികരിക്കുമ്പോൾ പൊതുജനവിരോധം പിടിച്ചുപറ്റുന്ന പ്രവൃത്തികളിലേക്ക് നീങ്ങാതിരിക്കാനുള്ള ജാഗ്രത പാർട്ടിഘടകങ്ങൾക്ക് സി.പി.എം നൽകിയിട്ടുണ്ട്.

ഗവർണറുടെ രാജ്ഭവൻ വാർത്താസമ്മേളനം രാഷ്ട്രീയമായി ഗുണമായെന്ന ചിന്തയും ഇടതുകേന്ദ്രങ്ങളിലുണ്ട്. ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകൾ പരസ്യമാക്കിയത് ഭരണഘടനാലംഘനമെന്ന് കാട്ടി കോടതിയിലെത്തിക്കാൻ ശ്രമിച്ചേക്കും. പേരറിവാളൻ കേസിൽ മന്ത്രിസഭയ്ക്ക് വിധേയമായി ഗവർണർ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി കർശനമായി വ്യക്തമാക്കിയതും ആയുധമാക്കിയേക്കും. ബിനോയ് വിശ്വത്തിന്റെ കത്തും സി.പി.എം സംസ്ഥാനസെക്രട്ടറിയടക്കം നേതാക്കളുടെ പ്രതികരണവും ഈ വഴിക്കുള്ള സൂചന നൽകുന്നു.

​ ​ഗ​വ​ർ​ണ​ർ​ ​പി​ന്നോ​ട്ടി​ല്ല
കേ​ര​ള​ ​വി.​സി​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക്
പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​പോ​ര് ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ന്ന​തി​നി​ടെ,​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പു​തി​യ​ ​വൈ​സ്ചാ​ൻ​സ​ല​റെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​ഉ​ട​ൻ​ ​നി​ശ്ച​യി​ച്ച് ​അ​റി​യി​ക്കാ​ൻ​ ​വി.​സി​ ​വി.​പി.​മ​ഹാ​ദേ​വ​ൻ​ ​പി​ള്ള​യ്ക്ക് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​രേ​ഖാ​മൂ​ലം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മ​ഹാ​ദേ​വ​ൻ​ ​പി​ള്ള​യു​ടെ​ ​കാ​ലാ​വ​ധി​ ​ഒ​ക്ടോ​ബ​ർ​ 24​ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.

സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​ഒ​ഴി​ച്ചി​ട്ട് ​ഗ​വ​ർ​ണ​ർ​ ​നേ​ര​ത്തേ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ചി​രു​ന്നു.​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​ഗ​വ​ർ​ണ​ർ​ ​മു​ന്നോ​ട്ടു​പോ​കും.​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​ ​വി.​സി​ക്ക് ​സ്പെ​ഷ്യ​ൽ​ ​സെ​ന​റ്റ് ​യോ​ഗം​ ​വി​ളി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.

കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​ദേ​ബാ​ഷി​ഷ് ​ചാ​റ്റ​ർ​ജി​യെ​ ​ചാ​ൻ​സ​ല​റു​ടെ​ ​പ്ര​തി​നി​ധി​യാ​ക്കി​യും​ ​ക​ർ​ണാ​ട​ക​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​പ്രൊ​ഫ.​ ​ബ​ട്ടു​സ​ത്യ​നാ​രാ​യ​ണ​യെ​ ​യു.​ജി.​സി​ ​പ്ര​തി​നി​ധി​യാ​ക്കി​യു​മാ​ണ് ​ഗ​വ​ർ​ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ത്.

ജൂ​ൺ15​ന് ​സെ​ന​റ്റ് ​ചേ​ർ​ന്ന് ​ആ​സൂ​ത്ര​ണ​ബോ​ർ​ഡ് ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​പ്രൊ​ഫ.​വി.​കെ.​രാ​മ​ച​ന്ദ്ര​നെ​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​ബി​ൽ​ ​നി​യ​മ​സ​ഭ​യി​ലെ​ത്തും​ ​മു​ൻ​പ്,​ ​രാ​മ​ച​ന്ദ്ര​ൻ​ ​സ്വ​യം​ ​ഒ​ഴി​ഞ്ഞു.​ ​വീ​ണ്ടും​ ​സെ​ന​റ്റ് ​വി​ളി​ച്ച് ​പ്ര​തി​നി​ധി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​തേ​ടി​ ​കേ​ര​ള​ ​വി.​സി​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്തെ​ഴു​തി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​ഒ​ഴി​ച്ചി​ട്ട്,​ ​ആ​ഗ​സ്റ്റ് ​അ​ഞ്ചി​ന് ​ഗ​വ​ർ​ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ത്.

പു​തി​യ​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​ ​സെ​ന​റ്റി​നു​ ​പ​ക​രം​ ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​യാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ഭേ​ദ​ഗ​തി​ക്ക് ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​നി​ല​വി​ലെ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​യാ​ണ് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്.​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യാ​ൽ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​വി.​സി​യാ​കാ​ൻ​ ​യോ​ഗ്യ​രാ​യ​വ​രു​ടെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കാ​നും​ ​നി​യ​മ​ന​ത്തി​ന് ​പാ​ന​ൽ​ ​ന​ൽ​കാ​നും​ ​ക​ഴി​യും.​ ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്റ് ​നേ​ര​ത്തെ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി​യി​രു​ന്നു.

വി​വാ​ദ​മ​ല്ലാ​ത്ത​ ​ബി​ല്ലു​ക​ളിൽ
ഗ​വ​ർ​ണ​ർ​ ​ഇ​ന്ന് ​ഒ​പ്പി​ടും

തി​രു​വ​ന​ന്ത​പു​രം​:​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​ ​അ​യ​ച്ച​ 11​ബി​ല്ലു​ക​ളി​ൽ​ ​നി​യ​മ​പ​ര​മാ​യും​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യും​ ​പ്ര​ശ്ന​മി​ല്ലാ​ത്ത​വ​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഇ​ന്ന് ​ഒ​പ്പി​ട്ടേ​ക്കും.​ ​ബി​ല്ലു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​ഗ​വ​ർ​ണ​ർ​ ​സൂ​ക്ഷ്‌​മ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ബി​ല്ലു​ക​ൾ​ ​നി​യ​മ​മാ​കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​രാ​ജ്ഭ​വ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ദ്ദേ​ഹ​ത്തോ​ട് ​വി​ശ​ദീ​ക​രി​ച്ചു.​ ​ബി​ല്ലു​ക​ളി​ൽ​ ​ഇ​ന്ന് ​ഒ​പ്പി​ട്ടേ​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​വു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​ഗോ​ഹ​ട്ടി,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ശേ​ഷം​ ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്നി​നേ​ ​മ​ട​ങ്ങി​യെ​ത്തൂ.​ ​ഏ​കീ​കൃ​ത​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​പൊ​തു​സ​ർ​വീ​സ്,​ ​പി.​എ​സ്.​സി,​ ​വ്യ​വ​സാ​യ​ ​ഏ​ക​ജാ​ല​ക​ ​ക്ലി​യ​റ​ൻ​സ്,​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​നി​യ​മ​നം,​ ​ധ​ന​ഉ​ത്ത​ര​വാ​ദി​ത്വ​ ​ഭേ​ദ​ഗ​തി​ ​തു​ട​ങ്ങി​യ​ ​ബി​ല്ലു​ക​ളാ​വും​ ​ഒ​പ്പി​ടു​ക.
യാ​ത്ര​യ്ക്ക് ​മു​ൻ​പ് ​ബി​ല്ലു​ക​ളി​ൽ​ ​ഒ​പ്പി​ട്ട് ​സം​സ്ഥാ​ന​ത്ത് ​ഭ​ര​ണ​ഘ​ട​നാ​ ​പ്ര​തി​സ​ന്ധി​യെ​ന്ന​ ​വി​മ​ർ​ശ​ന​ത്തി​ന്റെ​ ​മു​ന​യൊ​ടി​ക്കാ​നാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം.​ ​ലോ​കാ​യു​ക്ത,​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​നം​ ​തു​ട​ങ്ങി​യ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ബി​ല്ലു​ക​ൾ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​നി​ല​പാ​ടെ​ടു​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​യി​ൽ​ ​ഒ​പ്പി​ടാ​നി​ട​യി​ല്ല.​ ​ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വു​ക​ൾ​ ​നി​യ​മ​സ​ഭ​യ്ക്കും​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​നും​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​വു​ന്ന​ ​ഭേ​ദ​ഗ​തി​ബി​ൽ​ ​നി​യ​മ​മാ​യാ​ൽ​ ​ലോ​കാ​യു​ക്ത​യു​ടെ​ ​നി​ല​നി​ൽ​പ്പി​ന് ​ഭീ​ഷ​ണി​യാ​കു​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വി​ല​യി​രു​ത്തി.
വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ ​ഭേ​ദ​ഗ​തി​ ​നി​യ​മ​മാ​യാ​ൽ,​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​നി​യ​മ​ന​ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​താ​ൻ​ ​ബാ​ദ്ധ്യ​സ്ഥ​നാ​വു​മെ​ന്നും​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന്റെ​ ​സ്വ​ത​ന്ത്ര​സ്വ​ഭാ​വം​ ​ഇ​ല്ലാ​താ​വു​മെ​ന്നു​മാ​ണ് ​ഗ​വ​ർ​ണ​ർ​ ​വി​ല​യി​രു​ത്തു​ന്ന​ത്.
ബി​ല്ലു​ക​ൾ​ ​ഒ​പ്പി​ടും​ ​മു​ൻ​പ് ​വ​കു​പ്പ് ​മ​ന്ത്രി​മാ​രോ​ ​സെ​ക്ര​ട്ട​റി​മാ​രോ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി,​ ​വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​മ​ന്ത്രി​മാ​ർ​ക്കൊ​പ്പം​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫ് ​രാ​ജ്ഭ​വ​നി​ലെ​ത്ത​രു​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്തും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.