
തിരുവനന്തപുരം: ആനയറ മുഖക്കാട് ലെയിൻ വേറ്റിപ്ര വീട്ടിൽ എസ്.ചന്ദ്രശേഖരൻ നായർ (58) സൗദി അറേബ്യയിൽ ബസ് അപകടത്തിൽ നിര്യാതനായി. സൗദി സമയം ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. തുരൈഫ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. നാസേഴ്സ് അൽ ഹജ്രി കോർപ്പറേഷൻ ജീവനക്കാരനായിരുന്നു. ആശാചന്ദ്രൻ ഭാര്യയും നന്ദകുമാർ മകനുമാണ്. ചന്ദ്രശേഖരൻ നായർക്കൊപ്പം ഒരു ബീഹാറി സ്വദേശിയും വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്. എട്ട് പേരുടെ നില ഗുരുതരമാണ്.