vld-1

വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ശുചിത്വ സംരക്ഷണ പദ്ധതികളുമായി വീണ്ടും സജീവമാകുന്നു. വർഷങ്ങൾക്കു മുൻപ് ശിചിത്വ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് നിർമ്മൽ പുരസ്കാരം നേടിയ പഞ്ചായത്താണ് കുന്നത്തുകാൽ. ഇതിന്റെ ഭാഗമായി കുറുവാട് മാർക്കറ്റ് കോംപ്ലക്സിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് അജൈവ മാലിന്യ ശേഖരണ കേന്ദ്രം,​ തുമ്പൂർമൂഴി തുടങ്ങിയവ ഹരിത കർമ്മ സേനയുടെ സാന്നിദ്ധ്യത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ,​ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു,​ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിനോദ്,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ,​ ക്ഷേമകാര്യ അദ്ധ്യക്ഷൻ എസ്.എസ്. റോജി,​ ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ കെ.എസ്. ഷീബാറാണി,​ വികസനകാര്യ സമിതി അദ്ധ്യക്ഷ മേരി മിനി ഫ്ലോറ,​ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. വസന്ത കുമാരി,​ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഗോപൻ തുടങ്ങിയവർ സംസാരിച്ചു.