പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തും കരുംകുളം വെറ്ററിനറി ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന പേവിഷബാധ നിർമ്മാജ്ജന യജ്ഞം 23ന് ആരംഭിക്കും. കുത്തിവയ്പ്പ് കാമ്പെയിൻ 23ന് രാവിലെ 9.10ന് ഒന്നാം വാർഡ് തെക്കേ തോട്ടം പൊതുകിണറിന് സമീപം, 10.11ന് 2-ാം വാർഡ് നാഗർകൂടം കാവിന് സമീപം, 11.12ന് 3-ാം വാർഡ് ആഴങ്കാൽ അങ്കണവാടി. 24ന് 4-ാം വാർഡിൽ വാറുവിള ക്രിസ്തുദാസിന്റെ വീട്, 5-ാം വാർഡ് കൊച്ചുതുറ മൃഗാശുപത്രി, 6-ാം വാർഡ് കുട്ടവിള 1-ാം നമ്പർ അങ്കണവാടി, 7-ാം വാർഡ് 12ന് കലാതരംഗ് ഗ്രന്ഥശാല. 27ന് 8,9,10 വാർഡുകൾ കൊച്ചുതുറ മൃഗാശുപത്രി. 28ന് 11-ാം വാർഡ് ബി.എസ്.എസ്.സി ഗ്രന്ഥശാല.12-ാം വാർഡ് മാതൃഭൂമി സ്റ്റഡിസെന്റർ, 13-ാം വാർഡ് എസ്.എൻ.എസ്.എ.സി ബിൽഡിംഗ്. 29ന് 14-ാം വാർഡ് പള്ളം തണൽ ഷെഡ്ഡ്, 15-ാം വാർഡ് കലാസാഗർ ക്ലബ്ബ്, 16-ാം വാർഡ് 16, 17 വാർഡുകൾ ചെമ്പകരാമൻതുറ ഫിഷ്ലാന്റ് സെന്റർ.18-ാം വാർഡ് സി.എച്ച്.സി ലാബ് എന്നിവിടങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ചിഞ്ചു, വെറ്ററിനറി സർജൻ ഡോ.സുമിൽ.ബി.എസ് എന്നിവർ അറിയിച്ചു.